ബെംഗളൂരു: ബെംഗളൂരുവിൽ ഡേ കെയർ സെന്ററിൽ കുരുന്നുകളോട് ക്രൂരത കാണിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്ഥാപനത്തിലെ മുൻ ആയയായ സുജാതയാണ് അറസ്റ്റിലായത്.
സുജാതയാണ് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. ജോലി പോയ വിരോധത്തിലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. സുജാതയും കുട്ടികളെ ഉപദ്രവിച്ചിരുന്നെന്ന് പോലീസ് വ്യക്തമാക്കി.